1.
എന്തൊരു തണുപ്പ്, പുഴയിലിറങ്ങണ്ടായിരുന്നു. ജയിലില്‍ വച്ച് കൂടെയുണ്ടായിരുന്ന വാസുദേവനാണ് പറഞ്ഞത് പുഴ കടന്നാല്‍ പിന്നെ ഒരു **** മോനും കണ്ട് പിടിക്കാന്‍ പറ്റില്ലെന്ന്. അത്ര തണുപ്പുണ്ടയിട്ടും രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതും അതു കൊണ്ട് തന്നെ. മൂര്‍ച്ചയുള്ള എന്തിലോ തട്ടി കാലും മുറിഞ്ഞിട്ടുണ്ട്. ഓട്ടത്തിനിടയ്ക്ക് ഒരു ചെരുപ്പ് എവിടെയോ പോയപ്പോള്‍ കളഞ്ഞതാണ് അടുത്തതും . മൊബൈല്‍ ഓണ്‍ ചെയ്ത് കയ്യിലുണ്ടായിരുന്ന കടലാസില്‍ വരച്ചിരുന്ന മാപ്പില്‍ നോക്കി എത്തിപ്പെട്ടത് എവിടെയാണെന്നറിയാന്‍ ഒരു ശ്രമം നടത്തി.ദൂരെ പൊങ്ങിക്കാണുന്ന മൊബൈല്‍ ടവറിന്റെ വെളിച്ചത്തെ ലക്ഷ്യമാക്കി നടന്നു. ബാഗില്‍ കരുതിയിരുന്ന വെള്ളം കുടിച്ച് കുപ്പി ദൂരേക്കെറിഞ്ഞു. ഒരു തെളിവാണവശേഷിപ്പിക്കുന്നതെന്ന ഓര്‍മ്മയില്‍ തിരയാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മനസ്സില്‍ ആരൊയെക്കൊയോ തെറി വിളിച്ച് നടപ്പ് തുടര്‍ന്നു.
2.
ധാരാളം രക്തമുണ്ടായിരുന്നിരിക്കണം അയാള്‍ക്ക്. പാതി തമാശയിലും, കാര്യത്തിലും തമ്പി പറഞ്ഞ് നിര്‍ത്തി. തറയാകെ തളം കെട്ടി, അടച്ചിട്ട വാതിലും കടന്ന് മുറ്റം വരെയെത്തിയാണ് ഒഴുക്ക് നിന്നിരിക്കുന്നത്. ചോരയുടെ നിറമൊന്നുമല്ലതിനിപ്പോള്‍, നല്ല കറുത്ത നിറം. ഉറുമ്പുകള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ട്.ഏറി വന്നാല്‍ കുറെ മണിക്കൂറുകള്‍ അത്രയേ ആയിക്കാണൂ. നട്ടെല്ലിനു തൊട്ടുതാഴെ പിന്‍ഭാഗത്ത് തറഞ്ഞിരിക്കുകയാണ് ഒരു മൂന്ന് അടിയെങ്കിലും നീളം വരുന്ന് രണ്ട് വശവും മൂര്‍ച്ചയുള്ള കത്തി. ഇത്രയും കാലത്തെ പോലീസ് പണിയ്ക്കിടയ്ക്ക് ആദ്യമായാണ് ഇങ്ങനെ ഒരു കൊലപാതകം. ഫോട്ടോ എടുക്കാനും , മഹസ്സര്‍ തയ്യാറാക്കാനും മുരുകനോട് പറഞ്ഞിട്ട് തമ്പി പുറത്തേക്കിറങ്ങി. ചുറ്റിനു മരങ്ങളല്ലാതെ മറ്റൊന്നുമില്ല. ഇവിടെ ഇങ്ങനെ ഒരു വീടുണ്ടെന്ന് മനസിലാക്കാന്‍ പോലുമാവില്ല ദൂരെ നിന്നു നോക്കിയാല്‍. പണ്ടെന്നോ ബ്രിട്ടീഷുകാര്‍ പണിത വിശ്രമ സങ്കേതം ആവും.
സര്‍ കഴിഞ്ഞു, പോസ്റ്റ് മോര്‍ട്ടത്തിനു വിടട്ടേ ? മുരുകേശനാണ്.
ആ ജോര്‍ജ്ജ് ഡോക്ടറിനു ആരുടേയോ കല്യാണത്തിനു പോകണെംന്ന് പറഞ്ഞ് കുറേ നേരമായി വിളിക്കുന്നു
ഉം ശരി ശരി വേഗം പോ, കൊലപാതകാണ്, കല്യാണത്തിനു പോകുന്ന തിരക്കില്‍ എന്തെങ്കിലും റിപ്പോര്‍ട്ട് എഴുതി തരരുതെന്ന് പറഞ്ഞേക്ക് അയാളോട്
3.
രേവതി കുറേ നേരമായിരുന്നു മൊബൈലില്‍ വിളിച്ചു കൊണ്ടിരിക്കുന്നത്. നോട് റീച്ചബിള്‍ എന്ന മറുപടിയല്ലാതെ മറ്റൊന്നും വരുന്നില്ലായിരുന്നു .അയാള്‍ എവിടെയെത്തിക്കാണുമെന്നും എന്തായിക്കാണും എന്നോര്‍ത്തും അവള്‍ക്കൊരു സമാധാനവും കിട്ടിയില്ല. എല്ലാം കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞതാണ്. അങ്ങോട്ടുള്ള വഴിയും പറഞ്ഞുറപ്പിച്ച കാശിന്റെ പകുതിയും കൊടുത്ത് വിടുമ്പോള്‍ പ്രത്യേകം പറഞ്ഞിരുന്നു. ഇനി പിടിക്കപ്പെട്ടോ ആവോ. ഒരു പത്രത്തില്‍ ഒരു വാര്‍ത്തയും കണ്ടില്ല. ഓഫീസില്‍ നിന്നു കുറേ വട്ടം വിളിച്ചു, വരുന്നില്ല സുഖമില്ല എന്നൊക്കെയുള്ള നുണകളില്‍ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്. നാളെ പോവാതെ പറ്റില്ല എന്തായാലും. പെട്ടെന്നാണ് രേവതിയുടെ നോട്ടം ന്യൂസ് ചാനലിന്റെ സ്ക്രോളില്‍ പതിഞ്ഞത്. യുവാവ് കൊല്ലപ്പെട്ട നിലയില്‍. കാടിന്റെ നടുവിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവിന്റെ തിരിച്ചറിഞ്ഞില്ല. വലത് കൈയ്യില്‍ മധുവെന്ന് പച്ചകുത്തിയിട്ടില്ലേ എന്നാരോട് ചോദിക്കുമെന്നോര്‍ത്ത് രേവതിയിരുന്നു.
4.
രേവതിയുടെ വിറയല്‍ അപ്പോഴും വിട്ടുമാറിയിരുന്നില്ല. മധുവിന്റെ കൂടെ ഉച്ചയ്ക്ക് കോട്ടേജില്‍ വന്ന് കയറുമ്പോള്‍ ആരുമുണ്ടായിരുന്നില്ല അവിടെ. അവിടെ നോക്കാനുണ്ടായിരുന്ന തമിഴന്‍ എങ്ങോട്ടോ പോയിയെന്ന് നേരത്തേ പറഞ്ഞിരുന്നു. കൈയ്യില്‍ കരുതിയിരുന്ന ഭക്ഷണം കഴിച്ച്, കട്ടിലിലേക്ക് ചായുന്ന മാത്രയില്‍ തന്നെ താന്‍ ഉറങ്ങിപ്പോയിരുന്നു. ഉണരുമ്പോള്‍ മധുവിന്റെ കൈവലയങ്ങളില്‍ ആയിരുന്നു. നല്ല തണുപ്പ് ഒന്നു കൂടെ ചേര്‍ന്ന് കിടന്നു. വീടിനെ കൂറിച്ചോര്‍ത്തപ്പോള്‍ ഉള്ളൊന്ന് പിടഞ്ഞെങ്കിലും ഒന്നുമോര്‍ക്കാന്‍ മധു സമ്മതിച്ചില്ല. നിനക്കൊരു കാര്യം കാണിച്ചു തരാമെന്ന് പറഞ്ഞ് മധു ബാഗ് തുറന്ന് ചെറിയൊരു പൊതിയില്‍ നിന്ന് പിങ്ക് കളറിലുള്ള എന്തോ ഒന്ന് പുറത്തെടുത്തു. നിറയെ പൂക്കളുള്ള പാന്റീസ്. കഴിഞ്ഞ മാസം വന്നപ്പോള്‍ തിരികെ പോവാന്‍ നേരം എത്ര നേരം തെരഞ്ഞ് നടന്നതാണ്. ഒഹ് നീയാണ് ഇതെടുത്ത് വച്ചതല്ലേ.
രേവതി ദേഷ്യം പിടിച്ചു. നിനക്ക് തണുത്ത ബിയര്‍ കുപ്പിയുടെ ഓമനത്വമുണ്ട്, അത്രയേറെ മിനുസവും. നിന്റെ ഉമിനീരിന് ബിയറിന്റെ രുചിയും.
5.
തലേ ദിവസമേ രണ്ട് ദിവസത്തേക്കാവശ്യമുള്ള പേപ്പറൊക്കെ ഒപ്പിട്ട് വച്ചിരുന്നു മധു. വീട്ടില്‍ വിളിച്ച് രേവതിയോട് ഒഫിഷ്യല്‍ ടൂര്‍ ഉണ്ടേന്നും രണ്ട് ദിവസം കഴിഞ്ഞേ വരൂവെന്ന്ം പറഞ്ഞു. മൊബൈലില്‍ നിന്ന് ആതിരയെ വിളിച്ചു. ഒരേ പേരുള്ളതിന്റെ പ്രശ്നങ്ങള്‍ കാരണമാണയാള്‍ രേവതിയുടെ പേര് മാറ്റി ആതിരയാക്കിയത്. രാവിലെ റെഡി ആയി നില്‍ക്കാന്‍ പറഞ്ഞു, ആവശ്യമുള്ള വസ്ത്രങ്ങള്‍ എടുക്കാനും. വീട്ടില്‍ എന്ത് പറയുമെന്ന് ആശങ്ക പ്രകടിപ്പിക്കാതിരുന്നില്ലവള്‍. എന്തെങ്കിലും പറയാന്‍ പറഞ്ഞു.
നാല് മണിക്കൂറ് യാത്രയുണ്ട് ഫാം ഹൌസിലേക്ക്. അവിടെയുണ്ടായിരുന്ന ആ തമിഴന്‍ ചെക്കനും ഇപ്പോഴില്ല. എന്നത്തേയും പോലല്ല ഇത്തവണ കല്യാണത്തെ കുറിച്ച് സംസാരിക്കണം, ഡൈവോര്‍സിനെ കുറിച്ചും. എത്ര നാളിങ്ങനെ പോകും. എന്നെങ്കിലും അവളിതറിയും.
6.
ഏകദേശം ആറ് മണിയോയടുപ്പിച്ചാണ് അയാള്‍ക്ക് റോഡ് കണ്ടെത്താനായത്. ബാറ്ററി തീര്‍ന്നതില്‍ ഫോണ്‍ ഓഫ് ആയിരുന്നു. തോട്ടങ്ങളിലേക്ക് ആളെക്കൂട്ടന്‍ പോകുന്ന വണ്ടികളില്‍ ഒന്നില്‍ കയറിപറ്റി അയാള്‍ ടൌണിലേക്കെത്തി. ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള കടയില്‍ കയറി ചായയും ദോശയും കഴിച്ചു. നിര്‍ത്തിയിട്ടിരുന്ന എറണാകുളം ബസില്‍ കയറി ഇരുന്നു. ആ പെണ്ണിനെ വിളിക്കാനുള്ള നമ്പര്‍ ഒന്നെഴുതി വയ്ക്കാനുള്ള ബുദ്ധി തോന്നിയില്ലല്ലോ എന്നോര്‍ത്ത് തനിയേ ശപിച്ചു. മാക്സിമം നാല്, നാലര മണിക്കൂര്‍.
അവളെ കണ്ട് ബാക്കിയുള്ള കാശും വാങ്ങി സ്ഥലം വിടണം. ആദ്യമായാണ്‍ ഒരാളേ തട്ടിയതിനു ശേഷം വല്ലാത്തൊരു കുറ്റബോധം തോന്നുന്നത്, ആ കഴ്വര്‍ടേ മോളൊട് ചോദിക്കാമായിരുന്നു എന്തിനാണ്‍ കൊല്ലുന്നതെന്ന്. കാശിന്‍ അത്യാവശ്യം ഉള്ള സമയം ആയത് കൊണ്ടതൊന്നും ചോദിക്കാനും തോന്നിയില്ല. വെറുമൊറു ഞരക്കം മാത്രമേ അയാളില്‍ നിന്നുണ്ടായുള്ളൂ എന്നോര്‍ത്തു. പാവം
7.
ജനലൂടെ അരിച്ചു കയറുന്ന തണുപ്പില്‍ മുഖമമര്‍ത്തി നില്‍ ക്കുന്ന മധുവിനെ പിന്നിലൂടെ കെട്ടിപ്പുണര്‍ ന്ന് ചേര്‍ത്ത് പിടിച്ചു. തിരിഞ്ഞ് രേവതിയെ അടുക്കിപ്പിടീച്ച് മുഖം കൈയ്യിലെടുത്ത് അമര്‍ത്തി ചുംബിച്ചു. പെട്ടെന്നാണ് മധുവൊന്ന് ഞെട്ടിപ്പിടഞ്ഞത്. വളരെ നേര്‍ ത്ത ഒരു ശബ്ദം മാത്രം. മധു അവളുടെ കൈയിലൂടെ ഊര്‍ന്ന് താഴേക്ക് വീണു.രക്തം ചീറ്റിത്തെറിക്കുകയായിരുന്നു. ജനലിനപ്പുറം ആരോ ഓടി മറയുന്നതും കണ്ടു.
അലറി നിലവിളിക്കണോ, ഓടണോ എന്നീ ആശങ്കകളില്‍ അവള്‍ പകച്ചു നിന്നു, അയാള്‍ ഞരങ്ങുന്നുണ്ടായിരുന്നു അപ്പോഴും. നീണ്ട മൂര്‍ച്ചയേറിയ ആയുധം പിന്നെയും തറഞ്ഞ് കേറിയിരുന്നു. മനസിലാവാത്ത ശബ്ദത്തില്‍ എന്തോ പറഞ്ഞതല്ലാതെ പിന്നീടൊരു ശബ്ദവും മധുവില്‍ നിന്നുണ്ടായില്ല
എന്ത് ധൈര്യത്തിലെന്നറിയില്ല അയാളെ ഒന്ന് നോക്കി പക്ഷേ ശ്വാസം നിലച്ചിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ കുറച്ച് നേരം നില്‍ക്കുകയും ഒരു ധൈര്യത്തില്‍ അവള്‍ ബാഗില്‍ വസ്ത്രങ്ങള്‍ കുത്തി നിറച്ച് പുറത്തേക്കോടി. എങ്ങനെയോ റോഡിലെത്തി രാവിലെ വരെ ഒരു മരത്തിനു കീഴേ ഒളിച്ചിരുന്നതിനു ശേഷമാണ്‍ തോട്ടത്തിലേക്ക് പോകുന്ന ഒരു വണ്ടിയില്‍ കയറി ടൌണില്‍ എത്തിയത്. നല്ല വിശപ്പുണ്ടായിരുന്നെങ്കിലും കഴിക്കാനൊന്നും നില്ക്കാതെ ആദ്യം കണ്ട എറണാകുളം ബസില്‍ കയറി ഇരുന്നു. വീട്ടില്‍ വിളിച്ച് ഉച്ചയോടെ എത്തുമെന്ന് പറഞ്ഞ്. അമ്മ പിന്നെയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അതിനു മുന്പേ ഫോണ്‍ കട്ട് ചെയ്തു കണ്ണടച്ചിരുന്നു.
Monday, 2 May 2011
Wednesday, 10 September 2008
കടലിലേക്കുള്ള ആദ്യ വഴി
കടലിലെ ഉപ്പിനോളം വരുമോ കണ്ണുനീരിലുള്ളത് ? രാവിലെ ബീച്ചിലെ ഓട്ടത്തിനിടയ്ക്ക് അഴിഞ്ഞ് പോയ ലേസ് കൂട്ടിക്കെട്ടുന്നതിനിടയ്ക്ക് ആതിര ഷെറിനോട് ചോദിച്ചു. ലേസ് കെട്ടിക്കഴിഞ്ഞ് ഷൂവില്‍ പറ്റിയ മണല്‍ ഒന്നു കുടഞ്ഞ് നോക്കുമ്പോള്‍ ചോദ്യത്തിന്റെ ആഫ്ടര്‍ എഫക്ട് പോലെ മിഴിച്ചു നില്‍ക്കുന്ന ഷെറിനെ ആണ് കണ്ടത്.
എന്താടീ ?
ഏയ് ഒന്നുമില്ല, വാ. അവള്‍ ഓടാന്‍ തുടങ്ങി
ആതിര പിന്നാലെയും.
തടി കൂടുന്നു എന്ന പരാതി ബോബി പറഞ്ഞ് തുടങ്ങിയതിനു ശേഷമാണ്, ഷെറിന്‍ രാവിലെയുള്ള ഓട്ടം തുടങ്ങിയത്. ആതിരയെയും വിളിച്ച് രാവിലെ ഓടാനിറങ്ങും. ഉറക്കമില്ലാത്തെ ജീവി ആയത് കൊണ്ട് അവള്‍ക്കത് പ്രത്യേകിച്ച് ഒരു പ്രയാസവും ഉണ്ടാക്കിയില്ല, മറിച്ച് സന്തോഷമായിരുന്നു. ഇപ്പോള്‍ ഷെറിന്‍ മടി പിടിച്ചാല്‍ തന്നെ ആതിര അവളെ എഴുന്നേല്‍പ്പിക്കുമായിരുന്നു.
ഓട്ടത്തിനിടയിലും ഷെറിന്റെ കലപിലാ സംസാരത്തിനിടയിലും കടലിനു കുറുകേ നീന്തി നീന്തി അപ്പുറമെത്തുന്നൊരു ഭ്രാന്തന്‍ സ്വപ്നത്തിലെ പിന്നാലെ ആയിരുന്നു ആതിര. അവളുടെ പൂച്ച ജിമ്മിയെ കൂടെ കൊണ്ടു പോവാനുള്ള ആലോചനയുടെ ഭാഗമായി ഒരു ദിവസം അതിനെ പിടിച്ച് വെള്ളം നിറച്ച ബാത്ത് ടബില്‍ ഇടുകയും ചെയ്തു. നനഞ്ഞു കുതിര്‍ന്ന് ടബിന്റെ ഓരത്തെക്കെത്താന്‍ പാടു പെടുന്ന പൂച്ചയെ ദയ തോന്നി ഷെറിന്‍ ആണ് രക്ഷപ്പെടുത്തിയത്. ഒരു ദിവസം ഓഫീസില്‍ നിന്ന് ഫ്ലാറ്റിലേക്ക് നടക്കുമ്പോള്‍ റോഡ് വക്കില്‍ നിന്ന് കൂടെ കൂടിയതാണ് പൂച്ച ആതിരയുടെ കൂടെ. അതിനെ ഓടിച്ചു വിടാന്‍ ഷെറിന്‍ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
എവിടെ നിന്നാണോ ദൈവമെ ഇവളുടെ തലയില്‍ ഈ ചിന്ത വന്നത്. ആദ്യമാദ്യം തമാശ ആയി തോന്നി കളിയാക്കുമായിരുന്നെങ്കിലും പതിയെ ഷെറിനു മനസിലായി തുടങ്ങിയിരുന്നു ആതിര സീരിയസായി തന്നെ പറയുന്നതാണെന്ന്. ഇങ്ങനെ ഒരു വട്ടല്ലാതെ വേറെ ഒന്നും കാണിക്കാത്തതു കൊണ്ട് ഷെറിന്‍ ഒരിക്കലും അങ്ങനെ ഒരു കാര്യത്തെ കുറിച്ച് വേവലാതി പെട്ടിരുന്നില്ല. പക്ഷേ പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ അവളുടെ കടല്‍ നീന്തിക്കയറാനുള്ള ആഗ്രഹം വെളിപ്പെട്ടു തുടങ്ങുകയും ഓഫീസിലെ ചില മൂലകളില്‍ നിന്ന് അടക്കിയ ചിരികള്‍ ഉയരാന്‍ തുടങ്ങിയപ്പോഴേ ഷെറിന്‍ അവളെ വിലക്കിയിരുന്നു. എന്തായാലും ഓഫീസില്‍ വച്ചുള്ള ചര്‍ച്ചകള്‍ അതോടെ നിന്നുവെന്ന് വേണം പറയാന്‍.
എന്നോ അതുപോലെ തന്നെ നടക്കാനിറങ്ങിയ ദിവസമാണ് ഷെറിനോട് അവള്‍ അമ്മയെക്കുറിച്ച് പറഞ്ഞത്. ദേഹം മുഴുവന്‍ പടര്‍ന്ന് വെള്ളപ്പാണ്ടുമായ് പുറത്തിറങ്ങാതെ, അടച്ചിട്ട മുറിയില്‍ വര്‍ഷങ്ങളോളം കഴിഞ്ഞത്. ഒന്നും പറയാതെ ഒരു ദിവസം അച്ഛനെ കാണാതായത്. എടുത്ത് പറയാന്‍ മാത്രം ബന്ധുക്കളാരുമില്ലാതെ രണ്ട് വര്‍ഷത്തോളം ഒറ്റയ്ക്ക് കഴിയുക. ഏഴ് ബിയിലെ വെങ്കിടേശനായിരുന്നു ആകെ ആശ്വാസം. മുംബൈ പോലെ ഒരു മഹാനഗരത്തിലെ ഒരൊറ്റമുറി ഫ്ലാറ്റിലേക്കെത്തുന്നതിനു മുന്നേ എവിടെയായിരുന്നു, എന്തായിരുന്നു എന്നൊരിക്കല്‍ ഷെറിന്‍ ചോദിച്ചിരുന്നു. മറുപടി കിട്ടാത്ത അനേകം ചോദ്യങ്ങളുടെ ഡസ്റ്റ് ബിന്നിലേക്ക് അതു വലിച്ചെറിയുകയും ചെയ്തു. ഒരോര്‍മ്മ വരുന്ന നേരം ഇങ്ങനെ എന്തെങ്കിലുമൊക്കെ പറയും, കേള്‍ക്കും എന്നല്ലാതെ കൂടുതലൊന്നും ഷെറിനും അറിയാന്‍ വയ്യായിരുന്നു.
ചില സമയങ്ങളീല്‍ മുറി അടച്ചിട്ട് മൂസിക് സിസ്റ്റത്തിനെ അതിന്റെ പരമാവധി ശബ്ദത്തില്‍ വച്ച് ഡാന്‍സ് ചെയ്യുമായിരുന്നു, അല്ല അതുറപ്പിച്ച് പറയാന്‍ കഴിയില്ല . ഒരിക്കലും അതു കണ്ടിട്ടുണ്ടായിരുന്നില്ല ഷെറിന്‍. വിയര്‍ത്ത് കുളിച്ച് പുറത്തിറങ്ങി വരുന്നത് കണ്ട് ഊഹിക്കാനല്ലേ കഴിയൂ.
ഡീ,
സോഫയുടെ പിന്നില്‍ നിന്നാരോ ചുമലില്‍ കുലുക്കി വിളിച്ചു. ഞെട്ടി നോക്കിയപ്പോള്‍ അവളാണ്.
നമുക്ക് പുറത്ത് പോകാം ?
പോവാം, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാരുന്നു, പോയേക്കാം.
ഞാന്‍ റെഡി നീ വേഗ്ഗം ഡ്രെസ്സ് ചെയ്ത് വാ
ഷെറിന്‍ തിരികെ വരുമ്പോള്‍ ആതിര അവളുടെ കാലിലെ ഒറ്റക്കൊലുസ് ശരിയാക്കുവാരുന്നു.
ഇതെന്നതാടീ, എപ്പോ വാങ്ങി?
ഇന്നലെ, നന്നായിട്ടുണ്ടോ ?
സ്വീറ്റ്. കൊള്ളാം നിനക്ക് ചേരുന്നുണ്ട്. നമുക്ക് പോകാം വാ
ആതിര ഉത്സാഹത്തോടെ എഴുന്നേറ്റ് മുന്നേ നടന്നു.
ടാക്സിക്കായി കാത്ത് നില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു.
ഇങ്ങനെ ടാക്സിക്ക് കാത്ത് നില്‍ക്കുമ്പോള്‍ എപ്പോഴും പിന്നില്‍ ഒരു നിലവിളിയ്ക്ക് ഞാന്‍ കാതോര്‍ക്കാറുണ്ട്. കത്തിക്കരിയുന്ന പച്ചമാംസത്തിന്റെ മണം മൂക്കിലേക്കടിച്ചു കയറൂം. എത്ര ഒളിച്ചോടിയാലും പിന്നാലെ വന്ന് കുരുക്കും. അന്ന് വൈകുന്നേരം ഇതു പോലെ ജയശ്രീ വന്നിരുന്നു. പുറത്ത് പോകാം, ഒന്നു കറങ്ങി വരാം എന്ന ഓഫറുമായി. അമ്മയോട് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. ഒരു വാശിയ്ക്ക് ഞാനും. വഴക്കിട്ടാണ് പുറത്തിറങ്ങിയത്. പക്ഷെ അമ്മ തന്നെ ജയിച്ചു.
പത്ത് മിനുട്ടോളം നോക്കി നിന്നിട്ടാണ്‍ ടാക്സി കിട്ടിയത്. സ്ഥലം പറഞ്ഞ് കേറിയിരുന്നു. റേഡിയൊ ആണൊ സി ഡി ആണോ പാടുന്നതെന്ന് മനസിലായില്ല. ഏതോ തട്ടുപൊളിപ്പന്‍ പാട്ട്. ആതിര തലയാട്ടി പാട്ടു കേട്ടു കൊണ്ടിരുന്നു. ബാന്ദ്രാ വെസ്റ്റിലെ ഷോപ്പേര്‍സ് സ്റ്റോപ്പിലെ കവാടത്തില്‍ ഇറക്കി വിട്ട് ടാക്സി നീങ്ങുമ്പോഴാണ് ആതിര പറഞ്ഞത്.
നമുക്ക് തിരികെ പോയാലേ, ഇവിടെ എന്ത് ചെയ്യാന്‍
ങ്ഹേ , ഷെറിന് ആദ്യം ദേഷ്യമാണ് വന്നത്
തിരികെ പോവേ,എന്നാത്തിന്. പിന്നെ നീയെന്തിനാ ഇത്ര കഷ്ടപ്പെട്ട് ഇവിടെ വരെ വന്നത് . മനുഷ്യനെ ചുറ്റിക്കുനതിനും വേണം ഒരു ലിമിറ്റ്.നിന്നോട് കൂട്ടു കൂടുമ്പോഴൊക്കെ എല്ലാരും പറയും, എനിക്ക് വട്ടാണെന്ന്. എന്നിട്ടും നിന്നൊട് കൂട്ട് കൂടിയതിനു എനിക്ക് ഇതു തന്നെ വേണം. എന്റെ വിധി.
ഷെറിന്‍ നിര്‍ത്താതെ പറഞ്ഞു കൊണ്ടെയിരുന്നു
എന്നാല്‍ വേണ്ട, നമുക്ക് കയറാം. ഇത്തിരി നേരം വായ് നോക്കാം വാടീ. ആതിര ഷെറിന്റെ കൈയ് പിടീച്ച് സ്റ്റെപ് കയറി നടന്നു. ഐസ് ക്രീം കൊണ്ടറില്‍ നിന്ന് ഒരു കോര്‍ണറ്റൊ വാങ്ങി ഓരം ചേര്‍ന്നു.
എടീ എനിക്കൊരു എം പി ത്രീ പ്ലേയര്‍ വാങ്ങിക്കണം.
വാങ്ങാം
ഒന്നു രണ്ട് ഷോപ്പില്‍ പരതിയതിനു ശേഷമാണ് ആതിരയ്ക്കിഷ്ടമായ ഒരെണ്ണം കിട്ടിയത്. ബില്ല് കൊടുത്ത് പുറത്തിറങ്ങി. ഏകദേശം ഒരു മണിക്കൂര്‍ കൂടെ അവിടെ തങ്ങിയ ശേഷം ഷെറിന്‍ തന്നെയാണ് പറഞ്ഞത്
പോകാം ?
പോവാം,ജയിലില്‍ നിന്നു വിടുതല്‍ കിട്ടിയ ഒരാളുടെ മുഖ ഭാവത്തില്‍ അവള്‍ പറഞ്ഞപ്പോള്‍ ഷെറിനു ചിരി പൊട്ടി.
തിരികെ ടാക്സിയില്‍ ഇരിക്കുമ്പോള്‍ ആതിര പറഞ്ഞു.
എന്നെ ആ നിലവിളീ പിന്തുടരുന്നു ഷെറിന്‍. കത്തിയെരിയുന്ന മണം. എനിക്കോടിയൊളീക്കാന്‍ കഴിയുന്നില്ല. എന്ത് ചെയ്തിട്ടും. ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ അതെന്റെ കൂടെയുണ്ട്.
നീ ഒന്നും ഓര്‍ക്കണ്ട. മറക്കെല്ലാം.
ഉം
പിന്നീട് അവളൊന്നും പറഞ്ഞില്ല.
ടാക്സിക്കാരന് കാശ് കൊടുക്കാന്‍ നില്‍ക്കുന്ന സമയത്തില്‍ ആതിര നടന്ന് കഴിഞ്ഞിരുന്നു.
എടീ ഞാനും വരുന്നു. ഷെറിന്‍ പിന്നാലെയെത്തി.
അകത്ത് ചെല്ലുമ്പോള്‍ എന്തോ വായിലിട്ട് വിഴുങ്ങി വെള്ളം കുടിക്കുന്ന ആതിരയെ ആണ് കണ്ടത്. ഫ്രിഡ്ജ് അടച്ച് മുറിയിലേക്ക് നടക്കുമ്പോള്‍ അവള്‍ പറഞ്ഞു
നല്ല തലവേദന
ശരി നീ കിടന്നോ, ഒന്നു ഫ്രെഷ് ആയി, ഞാനും ദാ വരുവാ
ഊണ് മേശയില്‍ കിടന്ന കാലിയായ മരുന്നിന്റെ കവറുകള്‍ വേസ്റ്റ്ബിന്നിലേക്ക് ഇടും മുന്നെ നോക്കി. ഒരു കവറില്‍ ഹാലോപെരിഡോള്‍, മറ്റേത് പെര്‍ഫെനാസിന്‍.
തലവേദനയ്ക്കുള്ള ഗുളികയാണോ എന്തോ, ഇതിനു മുന്നേ കേട്ടിട്ടില്ല ഏതായാലും
മുഖം കഴുകി മുറീയില്‍ ചെല്ലുമ്പോള്‍ അവള്‍ കിടന്നിരുന്നു.
എടീ നീ ഉറങ്ങിയോ
ഇല്ല
തലവേദന കുറഞ്ഞോ ?
ഉവ്വ്, ഇപ്പോ കുറവുണ്ട്,നീ കിടക്കുന്നില്ലേ
പിന്നില്ലാതെ നല്ലക്ഷീണം
എന്നാ കിടന്നോ, ഞാന്‍ ദാ ഉറങ്ങി.
ഗുഡ് നൈറ്റ്
ഉറക്കത്തിലെപ്പോഴെ കണ്ട സ്വപ്നത്തിലെ ഏരിയല്‍ ഷോട്ടില്‍ കടലിനു കുറുകെ നീന്തി പോകുന്ന ഒരാളെ കണ്ടൂ. തിരികെ നീന്തുന്ന പൂച്ചയേയും. ഉറക്കം മുറിഞ്ഞ് എഴുന്നേറ്റ് കട്ടിലില്‍ പരതുമ്പോള്‍ ആതിരയെ കണ്ടില്ല. തുറന്ന് കിടന്ന് വാതിലിലൂടെ പുറത്തേക്കോടുമ്പോള്‍ ജിമ്മി കിടക്കാറുള്ള വാതിലിനോട് ചേര്‍ന്ന ഷൂ റാക്കിനടിയും ശുന്യമായിരുന്നു.
സൂചിക :
ഹാലോപെരിഡോള്‍, പെര്‍ഫെനാസിന്‍ - അക്യൂട്ട് ബൈ പോളാര്‍ ഡിസോര്‍ഡറിനുള്ള മരുന്നുകള്‍

Wednesday, 3 September 2008
ഘടികാര ദിശയിലെ വിരല്‍പാടുകള്‍
അപൂര്‍വ്വമായിട്ടാണെങ്കിലും ചില സമയങ്ങളില്‍ എല്ലാം ഇത്ര ലളിതമാവുന്നത് എങ്ങനെ എന്നോര്‍ത്ത് കിടക്കുകയായിരുന്നു മനു. പൊട്ടിപ്പൊളിഞ്ഞ സിമന്റ് തറയില്‍ കിടന്നപ്പോള്‍ ഓടിനിടയില്‍ കൂടെ കടന്ന് വരുന്ന പ്രകാശം പോലും എത്ര സൌമ്യം. പുറത്ത് നല്ല വെയിലുണ്ട്. രാവിലെ നടക്കാനിറങ്ങി എത്ര ദൂരം നടന്നുവെന്നറിയില്ല. വിശപ്പ് കത്തിക്കാളിയപ്പോഴാണ് തിരികെ നടന്നത്. ഇളകിയ നടക്കല്ലുകള്‍ കയറി വീടിനുള്ളില്‍ കയറുമ്പൊള്‍ കണ്ണു കാണുന്നില്ലായിരുന്നു. വാതില്‍ പൂട്ടാതെ താക്കോലുമായി ഇറങ്ങിയ മണ്ടത്തരമോര്‍ത്ത് ഒരു ചിരി വിരിഞ്ഞു.അടുക്കളയില്‍ രാവിലെ ഉണ്ടാക്കിവച്ച ദോശയുടെ പാത്രത്തില്‍ ബാക്കിയുള്ളത് നക്കിയെടുക്കുന്ന പൂച്ചയോട് എന്ത് പറയാനെന്നോര്‍ത്ത് തിരികെ വന്ന് നടുത്തളത്തിലെ സിമന്റ് തറയില്‍ കിടന്നു.
ഇടയ്ക്കിടെ ചിലയ്ക്കുന്ന മോബൈല്‍ റിങ്ങ് ഇല്ലാത്ത, ഓണ്‍ലൈന്‍ വരുന്ന രൂപമില്ലാത്ത വാക്കുകള്‍ ബസ്സ് ചെയ്യാത്ത ഒരു അവധിയ്ക്ക് പുറപ്പെടുമ്പോള്‍ ഒരുറപ്പുമില്ലായിരുന്നു. അടുത്തെങ്ങും നാട്ടിലേക്ക് വന്ന ഓര്‍മ്മ പോലുമില്ല. തറവാട്ട് വീട് പൊളിഞ്ഞ് പോയോ എന്ന് പോലും അറിയില്ല. അമ്മയെ വിളിച്ചപ്പോള്‍ അറിയില്ല എന്ന് പറഞ്ഞുവെങ്കിലും പിന്നെ പറഞ്ഞു വീട് അവിടെ ഉണ്ടെങ്കില്‍ അടുക്കളയില്‍ കുറച്ച് പാത്രങ്ങള്‍ കാണുമെന്ന്.
വെറുതേ ആലോചിച്ചു. മൂന്ന് നാല് ദിവസമായി ഓണ്‍ലൈന്‍ കാണാതെ ആരൊക്കെ വിഷമിക്കുന്നുണ്ടാകും. മരിച്ചാല്‍ ആരൊക്കെ വിഷമിക്കും എന്ന കാടന്‍ ചിന്ത തന്നെയല്ലേ എന്നോര്‍ത്തപ്പോള്‍ തന്നെ ഷിഫ്റ്റ് ഡിലിറ്റ് ചെയ്തു. എന്നാലും ആരൊക്കെ വന്നു നോക്കി കാണും? പായല്‍, ആതിര, അയലന്റ് കാരി അന്റൊനെറ്റാ. നിങ്ങള്‍ വിളിക്കുന്ന മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു എന്ന മറുപടിയില്‍ തിരച്ചില്‍ അവസാനിപ്പിക്കാത്തവര്‍ ആരൊക്കെയാവും. റിസപ്ഷനിസ്റ്റ് ജാന്‍വിയുടെ അറിയില്ല, ലീവ് ഏടുത്തു, കൂടുതല്‍ അറിയില്ല, സോറി എന്ന മറുപടിയില്‍ എന്തായാലും തീരും. ഓഫീസിലെ കണ്ട് മിണ്ടുന്നവരും, കാണാതെ മിണ്ടുന്നവരുമായ സുഹൃത്തുക്കള്‍, പബിലെ സെക്യൂരിറ്റി, പതിവായി കൊണ്ടു വിടുന്ന ഓട്ടൊക്കാരന്‍ അങ്ങനെ മിസ്സ് ചെയ്യുന്നവരുടെ എത്ര. അതോ അവര്‍ക്കൊക്കെ അങ്ങനെ തോന്നുമെന്നതൊരു വെറും തോന്നലാണോ.
ലാപ്ടോപ് എടുക്കാമായിരുന്നു , ഇന്റര്‍നെറ്റ് ഇല്ലെങ്കിലും പാട്ടെങ്കിലും കേള്‍ക്കാമായിരുന്നു. കറന്റ് ഇല്ലാത്ത വീട്ടില്‍ ബാറ്ററിയില്‍ എത്ര നാള്‍ പോവാന്‍. അക്ഷരാര്‍ത്ഥത്തില്‍ ചങ്ങലയൊക്കെ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രനാനെന്ന് തോന്നലില്‍ ഉള്ളില്‍ ചിരിച്ചു. വിളിച്ചാല്‍ ഫോണെടുത്തില്ല, ചാറ്റില്‍ കണ്ടപ്പോള്‍ മിണ്ടിയില്ല, സമയത്തിനു ഓഫീസ് എത്തിയില്ല, വാടക കൊടുത്തില്ല, ഡെഡ് ലൈന്‍ തെറ്റിച്ചു. ഓഹ് ഇവിടെ ആരുണ്ട് ചോദിക്കാന്‍. എപ്പോഴും കാണുന്ന ഒരു സ്വപ്നത്തിന്റെ വക്കിലാണിപ്പോള്‍.
പുറത്തെ മുരടനക്കം കേട്ടാണ് എഴുന്നേറ്റത്. ആരാണാവോ. ആരും അറിയാന്‍ വഴിയില്ല നാട്. അമ്മയും അച്ഛനും ഒക്കെ ഈ വഴി വന്നിട്ട് വര്‍ഷമേറെ ആയിക്കാണും. വെയിലിന്റെ അറ്റത്ത് പ്രായമായ ഒരു സ്ത്രീ. അമ്പതിനു മുകളില്‍ കാണും.
പാര്‍വതിയുടെ മോനാ ?
ദൈവമെ ഇവിടെയും ആരോ !
അതെ
എന്താ മോന്റെ പേര് ?
മനു.
അവര്‍ വെളുക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു അവള്‍ ആ പേര് തന്നെ ഇട്ടല്ലേ.
എന്തേ, തെല്ലൊരു ആകാഷയില്‍ ചോദിച്ചു.
നിന്നെ പ്രസവിക്കുന്നതിനു കുറച്ച് ദിവസം മുന്‍പ് ഇവിടെ നിന്ന് പോയതാ അവള്‍. ആണ്‍കുട്ടിയാണെങ്കില്‍ മനു വെന്ന് പേരിടാമെന്ന് അന്നെ ഉറപ്പിച്ചതാ. പ്രസവിച്ചുവെന്നും ആണ്‍കുട്ടിയാണെന്നും അറിഞ്ഞിരുന്നു. പിന്നെ വിവരമൊന്നുമില്ലാരുന്നു. വര്‍ഷം ഇരുപത്തി ആറ് കഴിഞ്ഞ കഥയാ.
പേരെന്താണ്, എന്താ ജോലി, മക്കള്‍ എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിക്കണം എന്ന് വിചാരിച്ചെങ്കിലും ചോദിച്ചത് വീട് എവിടെയെന്നാണ്? അടുത്താണ് മോനെ എന്ന മറുപടിയില്‍ അതൊതുങ്ങി.
അമ്മയോട് പറയണം ജാനകി വന്നിരുന്നു, അന്വേഷിച്ചു എന്നൊക്കെ. ജാന്‍വി എന്ന പേര് ജാനകിയില്‍ നിന്ന് ഉണ്ടായതാവും. ഒന്നിനുമല്ലെങ്കിലും അവളുടെ കാമുകന്മാരുടെ നീണ്ട ലിസ്റ്റ് ഓര്‍ത്തു. ആല്‍ബിയെ , സോണിയെന്ന് പേര് മാറി വിളിച്ച ദിവസമുണ്ടായ ബഹളവും
അവര്‍ക്ക് അമ്മയുടെ പ്രായം കാണുമല്ലോ എന്ന ചിന്തയില്‍, അമ്മ ഇങ്ങോട്ട് എങ്ങനെയാ വന്നതെന്ന് ചോദ്യത്തിന് കണ്ണുകള്‍ തെളിഞ്ഞു. അമ്മയെന്ന വിളി അവരെ തൊട്ടുവെന്ന് തോന്നി. ആ കാണുന്ന ബണ്ടിലൂടെ പോയാല്‍ എന്റെ വീടെത്താം. ചെറിയ ഓടിട്ട വീടാ. മോന്‍ അങ്ങോട്ട് വരൂ;
വൈകിട്ട് വരാമെന്ന മറുപടിയില്‍ പടി കടന്ന് അവര്‍ തിരികെ പോയി.
ഉച്ചയ്ക്ക് എന്ത് കഴിക്കും എന്ന ചിന്തയില്‍ നേരെ അടുക്കളയിലേക്ക് ചെന്നു. ആകെ ഒന്നു രണ്ട് പാത്രങ്ങളെയുള്ളു.മാറാല പിടിച്ച് ഓട് പൊട്ടി വെള്ളമിറങ്ങിയ ചുവരുകള്‍. ചിതെലെടുത്ത് അടര്‍ന്ന് വീണ കഴുക്കോലിന്റെ അടരുകള്‍ അവിടവിടെ കിടപ്പുണ്ട്. വൈകിട്ട് ബസിറങ്ങിയ കവലയില്‍ നിന്നും വാങ്ങിയ അരിയുണ്ട്, ദോശമാവുണ്ട്. പിന്നെ എന്തൊക്കെയോ പച്ചക്കറികളും. എന്തുണ്ടാക്കും എന്ന ചിന്ത അലട്ടിയില്ല. ചാറ്റ് ചെയ്യുകയായിരുന്നെങ്കില്‍ ഇവിടെ ഒരു സ്മൈലി ഇടാമാരുന്നല്ലോ എന്നോര്‍ത്തു. ഒരു ചെറിയ പാത്രത്തില്‍ അരിയിട്ടു. പച്ചക്കറി മുറിക്കാനുള്ള കത്തിയോ, അതിനു പകരമായ ഒന്നും കിട്ടിയില്ല. അതു അവിടെ തന്നെ വച്ചു. പുറത്തിറങ്ങി നോക്കിയപ്പോള്‍ അടുക്കളയരികില്‍ കാട്ടുപച്ചകള്‍ക്കിടയില്‍ കാന്താരി മുളകിന്റെ ചെടി. ഒന്നു രണ്ടെണ്ണം പറിച്ചെടുത്തു, അരി ഒരു തിളയ്ക്കല്‍ കഴിഞ്ഞു എന്ന് തോന്നുന്നു. കോരി ചെറിയ പാത്രത്തിലിട്ടു. ബാച്ചിലര്‍ ലൈഫ് കൊണ്ട് ഉണ്ടായ ചില്ലറ ഗുണങ്ങളില്‍ ഒന്നായിരുന്നു പാചക പരിപാടികള്‍. പച്ചമുളക് കടിച്ച് കഞ്ഞി കോരിക്കുടിക്കുമ്പോള്‍ പിസ്സ ഹട്ടിലെ രുചി ഓടിയെത്തി ഒപ്പം പകര്‍ന്നെടുത്ത ഉമിനീരിന്റേയും.
പിന്നെയും സിമന്റ് തറയില്‍ വന്ന് കിടക്കുമ്പോള്‍ വയറില്‍ നിന്ന് ഒരാളല്‍ അനുഭവപ്പെട്ടു. പച്ചമുളകിന്റെ എരിവ് നാവിന്‍ തുമ്പ് വരെയെത്തി.ഇന്നു രാത്രി കൂടെ; പിന്നെയൊന്നുമില്ലല്ലോ എന്ന ആശ്വാസത്തില്‍ കിടക്കുമ്പോള്‍ പിന്നെയുമോര്‍ത്തത് ജീവിതം സങ്കീര്‍ണ്ണതകളൊന്നുമില്ലാതെ അവസാനിക്കുന്നതായിരുന്നു. സ്ക്രാപ്പ് ബുക്കിലേക്കെത്തുന്ന അന്വേഷണങ്ങളിലെ ആശങ്കകളെ കുറിച്ചോര്‍ത്ത് വെറുതെ സന്തോഷം വന്നു. എപ്പോഴെങ്കിലും അറിഞ്ഞു വരുമ്പോഴെക്കും എല്ലാവരും മറന്നു കാണും. പെട്ടെന്നാണ് ഉച്ചയ്ക്ക് വന്ന് പോയ അവരെ ഛെയ് അങ്ങനെ വിളിക്കാമോ ആവൊ അമ്മയെന്ന് അപ്പോള്‍ വിളിച്ചെങ്കിലും ഇപ്പോള്‍ ഒരു മടി , എന്താണെങ്കിലും അവര് അമ്മയെ അറിയുമല്ലോ എന്നോര്‍ത്തത്. പക്ഷേ വിലാസമോ വേറെ ഒരു വിവരമോ അറിയാതെ അവര്‍ എന്ത് ചെയ്യാന്‍ ആരെ അറിയിക്കാന്‍. പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ലാതെ മരിക്കുന്നവര്‍ ആത്മഹത്യ കുറിപ്പ് എഴുതുന്ന പതിവുണ്ടോ ? എല്ലാ ദിവസവും ഒരേ കാര്യങ്ങള്‍ ചെയ്ത് എനിക്ക് മടുത്തു. ഞാന്‍ മരിക്കുന്നു. ദേ പിന്നെയും സ്മൈലി.
തറയുടെ തണുപ്പില്‍ മുഖമമര്‍ത്തിക്കിടന്ന് ഉറങ്ങിപ്പോയി, ഉണര്‍ന്ന് നോക്കുമ്പോള്‍ സമയം അഞ്ച് കഴിഞ്ഞിരുന്നു. ഷര്‍ട്ട് മാറാനൊന്നും നിന്നില്ല. ഇറങ്ങി നടന്നു.ബണ്ട് റോഡിലൂടെ നടന്നെങ്കിലും വീടൊന്നും കണ്ടില്ല. ഒരു വേള വഴി മാറിയോ എന്ന് സംശയിക്കുമ്പോഴാണ് ദൂരെ മാറി ഓടിട്ട ചെറിയ വീട് കണ്ടത്. അടുത്തെങ്ങും വേറെ വീട് കാണാത്തതിനാല്‍ അതാണെന്ന് ഉറപ്പിച്ചു. മുറ്റത്തെത്തി മുരടനക്കുമ്പോഴെക്ക് വീടിന്റെ പിന്നില്‍ നിന്ന് അവര്‍ നടന്ന് മുന്നിലെത്തിയിരുന്നു.
നീ വരുമെന്ന് ഞാനോര്‍ത്തില്ല., ഒന്നു ചിരിക്കുക മാത്രം ചെയ്തു. ഇരിയ്ക്കാന്‍ ഒന്നും കാണാത്തത് കൊണ്ട് ഇളം തിണ്ണയില്‍ ഇരുന്നു. കുറച്ച് മാറി അവരും.
ഇവിടെ ഒറ്റയ്ക്കാണൊ ?
അതെ.
വേറെ ആരും.
ഇല്ല ഉണ്ടായിരുന്നവരൊക്കെ നേരത്തെ പോയി.
കല്യാണം ?
നിറഞ്ഞ ചിരിയില്‍ അവര്‍ പറഞ്ഞു.
ഇല്ല, അതൊക്കെ കഴിയേണ്ട സമയത്ത് കഴിഞ്ഞില്ല. പിന്നെ ഒരിക്കലും നടന്നുമില്ല.
അപ്പോള്‍ ജീവിക്കാനുള്ളത് .. ചോദ്യം പാതി വഴിയില്‍ നിര്‍ത്തി.
ഇവിടെ അടുത്തുള്ള് വീട്ടില്‍ ജോലിയ്ക്ക് പോകുന്നുണ്ട്. ഒരാള്‍ക്ക് കഴിയാന്‍ എത്ര വേണം. കഴിഞ്ഞ കൊല്ലമാണ് ടൌണില്‍ പോകുന്ന മുരളിയെ കൊണ്ട് ഒരു ടി വി വാങ്ങിച്ചത്. ഇപ്പോ ഒരെണ്ണമേ കിട്ടുന്നുള്ളൂ വൈകുന്നേരമായാല്‍ അതു കണ്ടിരിക്കും. എപ്പോഴും കാണാന്‍ പറ്റുന്ന ടി വിക്കാര് വയറ് വലിക്കുന്നുണ്ട്. അടുത്ത മാസം വരുമായിരിക്കും. രാവിലെ അമ്പലത്തില്‍ പോകും, സത്യം പറഞ്ഞാല്‍. ഒരു ദിവസം പോകുന്നത് അറിയാറെയില്ല നിന്റെ അമ്മയും, ഞാനുമൊക്കെ കളിച്ചു നടന്ന വഴികളാ ഇതൊക്കെ. വല്യ മാറ്റമൊന്നും വന്നിട്ടില്ല ഇപ്പൊഴും. അവള്‍ കല്യാണം കഴിഞ്ഞ് പോകുമ്പോള്‍ പറഞ്ഞിരുന്നു എന്നെ കൂടെ കൊണ്ടുപോകാമെന്ന്, നല്ല ജോലി വാങ്ങിച്ച് തരാമെന്ന്. ചിരിച്ച് കൊണ്ടാണ് അവര്‍ പറഞ്ഞത്. മറന്നു പോയി കാണും , പിന്നാലെ കൂട്ടിച്ചേര്‍ത്തു.
എപ്പോഴാ തിരികെ പോകുന്നത്?
ഇന്നു രാത്രി അല്ല നാളെ
പെട്ടെന്ന് പറഞ്ഞ് തീര്‍ത്ത് തിരികെ നടന്നു. കുറെ ദൂരം നടന്നതിനു ശേഷമാണ് തിരിഞ്ഞു നോക്കിയത്. മങ്ങിപ്പോയ ഫ്രെയിമിലെ കഥാപാത്രത്തിനെ പോലെ അവര്‍ ഇപ്പോഴും അവിടെ തന്നെ നില്‍ക്കുണ്ടായിരുന്നു, തോന്നിയതാവാം ചിലപ്പോള്‍. ജീവിതമെന്ന് വിളിക്കുന്ന ക്ലീഷേയുടെ മുഖത്ത് സ്നേഹത്തോടെ നോക്കി നില്‍ക്കുന്ന അമ്മയല്ലാത്ത ഒരമ്മയുടെ മുഖം ചാറ്റ് വിന്‍ഡോയുടെ ഒരറ്റത്ത് തെളിയുന്ന മുഖമായി.
വാഹനങ്ങളുടെ തിരക്കും, ഹോണുകളുടെ നീട്ടിയ ഒച്ചയും ബണ്ട് റോഡിലേക്ക് നിറഞ്ഞു. ലോഗിന്‍ ചെയ്യാത്ത വിന്‍ഡോയില്‍ കഴ്സര്‍ ബ്ലിങ്ക് ചെയ്യുന്നുണ്ടായിരുന്നു. അടുത്തെ സീനില്‍ മനു-മനു എന്ന ലോഗിന്‍ നെയിമിന്റെ പാസ് വേര്‍ഡ് ടൈപ്പ് ചെയ്യുകായായിരുന്നു ഒരു കൈ, മറു കൈയിലെ സെല്‍ ഫോണിന്റെ പവര്‍ സ്വിച്ചിന്റെ ബട്ടന്‍ അമര്‍ന്നു സ്റ്റാര്‍ട്ട് അപ് സംഗീതം പൊഴിച്ചു.അപ്പോള്‍ തന്നെ കലമ്പി തുടങ്ങിയ മൊബൈലിലേക്ക് ചെവി ചേര്‍ത്ത് ഉച്ചത്തില്‍ പറഞ്ഞു. ഐ അം കമിങ്ങ്. ഇന്‍ ടു മിനിട്സ് ടൈം, വെയിറ്റ് ഫൊര്‍ മെ ഡിയര്‍. മറുവശത്തെ നേര്‍ത്ത സ്വരത്തില്‍ ലൈന്‍ മുറിഞ്ഞു.
ഇടിഞ്ഞു പൊളിഞ്ഞ പടവുകള്‍ ഓടി കയറി ബാഗെടുത്ത് തിരികെ നടക്കുമ്പോള്‍ രാത്രി നഗരത്തിലേക്ക് ബസ് ഉണ്ടാകുമോ എന്നോ, ഇനി നഗരത്തില്‍ എത്തിയാല്‍ തന്നെ നാളെയെക്ക് ഫ്ലൈറ്റ് ടിക്കറ്റ് കിട്ടുമൊ എന്നൊന്നും ഓര്‍ത്തതേയില്ല. തീര്‍ത്തും ലളിതമായ ചില ഉത്തരങ്ങള്‍ തന്ന ഒരു പാതി ദിവസത്തില്‍ നിന്ന് സങ്കീര്‍ണ്ണമായ നീണ്ട ദിനങ്ങളിലേക്ക് തിടുക്കത്തില്‍ ചെന്നുചേരാനുള്ള തിടുക്കമുണ്ടായിരുന്നപ്പോള്‍. ബണ്ട് റോഡ് കഴിയാറാവുന്ന വഴിയില്‍ ഒന്നുകൂടെ നോക്കി. ഇരുട്ട് മൂടി കിടക്കുന്ന വീടിനുള്ളില്‍ നിന്നും ഭൂതലസംപ്രേക്ഷണത്തിന്റെ ബാക്കി പുറത്തേക്ക് വരുന്നുണ്ടായിരുന്നു.

Subscribe to:
Posts (Atom)